Malayalam lyrics
അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു.. കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു.. അനുരാഗശാലിനീ നീ വന്ന നേരത്തില്‍ ആരാധന വിധികള്‍ ഞാന്‍ മറന്നു.. ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍മേല്‍ കള്ള ഉറക്കം നടിച്ചു നീ കിടന്നു.. ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍ പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു.. എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..
Song information
വര്‍ഷം: 1980
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: ഖരഹരപ്രിയ
ഹിന്ദുസ്ഥാനി രാഗം: കാഫി
അഭിനേതാക്കള്‍: എം ജി സോമന്‍, എസ് അംബിക
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍
Album: പുഴ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പുഴ
- Composer: എം കെ അർജ്ജുനൻ
- Lyricist: പി ഭാസ്കരന്‍