Malayalam lyrics
അങ്ങ് വടക്ക്...... വടക്കുദിക്കേലഴകേറും നല്ലൊരു കോലോമുണ്ടേ കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും പൈതങ്ങളില്ലാതെ കേഴും കാലം (അങ്ങ് വടക്ക്) നാഗരാജാവിന് കനിവിനാലെ പെണ്‍കിടാവൊന്നു പിറന്നു പിന്നെ (2) കുഞ്ഞിക്കാവയെന്ന നാമമോടെ പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ (2) ചന്ദനക്കാതല്‍ കടഞ്ഞപോലെ ചെമ്പകപ്പൂമരം പൂത്തപോലെ (അങ്ങ് വടക്ക്) പ്രായമീരേഴു കഴിയും മുമ്പേ നാട്യങ്ങളെല്ലാം പഠിച്ചു പിന്നെ (2) കളരിയില്‍നിന്നും അറിവും നേടി തളിര്പോലുള്ളൊരു തമ്പുരാട്ടി (2) മണ്ണില്‍ നിലാവായ് മാറും നാളില്‍ ഇനിയ ഇരുപതാം ജന്മനാളില് (അങ്ങ് വടക്ക്)
Song video
Song details
Music: രവീന്ദ്രൻ
Film/album: ആയില്യം നാളിൽ
- Singer: കെ എസ് ചിത്ര
- Film / album: ആയില്യം നാളിൽ
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചൽ ഖാദർ