Malayalam lyrics

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആറ്റുനോറ്റു കാത്തിരുന്നതും 
നിന്നെ ഞാന്‍
ആനയിച്ചു സ്വീകരിച്ചതും
വിരുന്നൊരുക്കി കാത്തിരുന്നു കാമദേവനോ
വിപ്രലംഭസുന്ദരി നീ ഓടി വന്നതും
ചൊരിഞ്ഞു നീയൊരായിരം തേന്‍തുള്ളികൾ
കവര്‍ന്നുവോ ആദ്യമായ് 
നിന്റെ ചുണ്ടുകള്‍
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
കന്മദപ്പൂ ചൂടി നിന്നതും -കാതരേ 
മെല്ലെ നീയടുത്തു വന്നതും
മുല്ലവള്ളിപോല്‍ പടര്‍ന്നു നിന്റെ മേനിയില്‍
പണ്ടുകേട്ട പാട്ടിനീണമൊന്നു മീട്ടി ഞാന്‍
ഉണര്‍ന്നു പാടി ആയിരം വര്‍ഷമേഘങ്ങള്‍
കവര്‍ന്നു ഞാനാദ്യമായ് നിന്റെ യൗവ്വനം
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ
ലാലലാലലാലലാലലലാ...

Song video

Watch on YouTube

Song details

Music: ടി കെ ലായന്‍

Film/album: കുങ്കുമപ്പൊട്ട്