Malayalam lyrics
അത്തള പുത്തള തവളാച്ചീ ചുക്കുമേൽ ഇരിക്കണ ചൂലാപ്പ് മറിയം വന്നു വിളക്കൂതി മണി കുട്ടാ മണ്ടൂസേ... അഞ്ചുകണ്ണനല്ലാ മിഴി ചെമ്പരത്തിയല്ല (2) ഈ വിരുതൻ മായാവിയല്ല മറയാൻ തേൻ കൊതിയൻ ശിക്കാരിയല്ല ഞെളിയാൻ ഇവനു തലയിൽ ഒരു മറുകു മറുകിലൊരു മറുതയും അവളുടെ കറുകയും അലയണു പാവം പണ്ടിവൻ ആപ്പിലായതും ആരോ പറയണു മൂപ്പരെ ഞെളിയ വാലെവിടെ ഈ വഴികളിൽ നിറഞ്ഞെത്തിയൊരു പൂക്കാലം തുമ്പ തുളസികൾ ചെമ്പരത്തികൾ പങ്കു വെച്ചതു കണ്ടില്ലേ (2) ഈ പുഴയും പുതിയൊരു പെണ്ണല്ലേ അവളെ നീ അറിയും കള മൊഴി കേട്ടില്ലേ ഓ ..ജാതകം നേരാകുമോ മോതിരം കൈമാറുമോ ജാതകം നേരാകുമോ മോതിരം കൈമാറുമോ കുടയും വടിയും എടു കുയിലു കുരവയിടു വരനുടെ നെറുകയിൽ ഒരു ചെറു കുറി തൊടു (അഞ്ചുകണ്ണനല്ല....) ഈ പുഴയിലും മുഖം നോക്കിയൊരു പൂന്തിങ്കൾ താഴെ വന്നീ പെൺ കിടാവിനു പൊട്ടു കുത്തിയതറിയില്ലേ (2) ആ മിഴികൾ കവിതകളായില്ലേ അഴകിൽ ആ കവിളിൽ പുലരി വിരിഞ്ഞില്ലേ ഓ.. പാൽക്കുടം നീ ഏന്തുമോ പാതിരാ പൂ ചൂടുമോ (2) അരിയും മലരുമെട് പുതിയ പുടവയെട് അകിലിനു പുകയെടു തകിലിനു ചെവി കൊട്
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: മയില്‍പ്പീലിക്കാവ്
- Singer: കെ എസ് ചിത്ര
- Film / album: മയില്‍പ്പീലിക്കാവ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ