Malayalam lyrics
ഓം ഓം ഓം...... രാഗം : ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ രാഗം : കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ രാഗം : കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ
Song video
Song details
Music: രവീന്ദ്രൻ
Raaga: ധന്യാസികല്യാണവസന്തംകുന്തളവരാളി
Film/album: രാജശില്പി
- Singer: കെ എസ് ചിത്ര
- Film / album: രാജശില്പി
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്