Malayalam lyrics

അമ്മായി അമ്മായി ലേഡി
അമേരിക്കൻ അമ്മായി ജോളി
അന്നപ്പൊന്നൂഞ്ഞാലിലാടീ
അരയന്നം പോലെ വരും റാണി
സ ഗ രി നി  സ പ നി സ സ ഗ രി നി സാ
വെണ്ണത്തേൻകുടങ്ങൾ വെള്ളിപ്പൂമുടികൾ
രാഗസ്മേരം തൂകിവരും രൂപമാണമ്മായി
അരസ്വർണ്ണത്തുടലാടെ അഴിഞ്ഞാടുന്നമ്മായി
മുടിയേന്തിത്തിറയാടി തിരനോക്കുന്നമ്മായി
ചെമ്മാനച്ചില്ലാടി ചെന്താഴപ്പൂചൂടി
രാരീരം മേളത്തിലമ്മായി വരുന്നല്ലോ
സ ഗ രി നി  സ പ നി സ സ ഗ രി നി സാ 
സ ഗ രി നി  സ പ നി സ സ ഗ രി നി സാ  (അമ്മായി)

Song details

Music: സഞ്ജീവ് ലാൽ

Film/album: അമേരിക്കൻ അമ്മായി