Malayalam lyrics
അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെവരാന്‍ ഒരു ചന്ദനപ്രാവ് വരവായി ഒരു പൂക്കാലം നിറയുന്നൂ ഈ മിഴിയോരം വരൂ സുധാമയീ അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദനപ്രാവ് ഒരു ചന്ദനപ്രാവ് കളഭമുല്ല പൂത്തുലഞ്ഞൂ കവിത പെയ്തു വിണ്ണില്‍ വഴിപിരിഞ്ഞ മൗനമേ നീ മൊഴി മറന്നു മുന്നില്‍ വിളിക്കുന്നു ദൂരേ... വിരഹമൂറും ഏതോ ഗാനം വിളക്കൊന്നു താഴ്ത്തൂ മെല്ലെ നിനക്കെന്നെ നല്‍കുവാനീ നിമിഷം മതിയാമോ നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദനപ്രാവ് ഒരു ചന്ദനപ്രാവ് മകരമഞ്ഞു പന്തലിട്ടു മനസ്സറിഞ്ഞ നാളില്‍ മദനചന്ദ്രലേഖയായ് നീ അലിയുമെന്റെ മാറില്‍ തളിര്‍ക്കുന്നു താനേ... തരളമേതു രാഗോന്മാദം മണിപ്രാവ് കുറുകും നാദം നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദനപ്രാവ് വരവായീ ഒരു പൂക്കാലം നിറയുന്നൂ ഈ മിഴിയോരം വരൂ സുധാമയീ അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദനപ്രാവ് ഒരു ചന്ദനപ്രാവ്
Song video
Song details
Music: മോഹൻ സിത്താര
Film/album: മായപ്പൊന്മാൻ
- Singer: കെ എസ് ചിത്ര
- Film / album: മായപ്പൊന്മാൻ
- Composer: മോഹൻ സിത്താര
- Lyricist: എസ് രമേശൻ നായർ