Malayalam lyrics
ആലോലം പൂവേ നീ ആവോളം ഉറങ്ങ് ചാഞ്ചാടി മകിഴ്‌ന്നാടി മണിതിങ്കൾ ഉറങ്ങ് കണികാണാൻ ഉറങ്ങ് ആലോലം പൂവേ നീ ആവോളം ഉറങ്ങ് ഉറങ്ങ് ഉറങ്ങ് വളര് വളര് അമ്മമടിയിൽ വളർനിലാവേ വളര് അല്ലിമലരായ് അമ്മനെഞ്ചിൻ താളമേ നീ വളര് തെല്ലിളംകാറ്റിൽ ആലില ചൊല്ലും രാമനാമം കേട്ടുണരാൻ ആലോലം പൂവേ നീ ആവോളം ഉറങ്ങ് ഉറങ്ങ് ഉറങ്ങ് നിന്റെ ചിരിയായ് തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താൻ ഉണരാം നീ നടക്കുമ്പോൾ കാൽച്ചിലമ്പായ് ഞാൻ കൂടെയെന്നും നടക്കാം (ആലോലം പൂവേ)
Song video
Song details
Music: എം ജയചന്ദ്രൻ
Raaga: നീലാംബരി
Film/album: പെരുമഴക്കാലം
- Singer: കെ എസ് ചിത്ര
- Film / album: പെരുമഴക്കാലം
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം