Malayalam lyrics
അകലെയൊരു ചില്ലമേലേ ആൺകുരുവി പാടിയോ അരികിലിണ വന്നു ചേരാൻ കാതോർത്തുവോ (2) തൂവൽ ശയ്യമേൽ ഏകനായ് നൊമ്പരം കൊണ്ടവൻ ഓമൽ പെൺകിളി ചെല്ലുവാൻ വൈകി നീ എന്തിനായ് എന്തിനായ്.... തെന്നൽ കൈ തലോടും തോഴനാകുന്നെങ്കിലും (2) പെയ്യും മഞ്ഞു താനേ മേനി മൂടുന്നെങ്കിലും നിന്റെ വിളി കേൾക്കാൻ പൊള്ളുമിട നെഞ്ചാൽ പിന്നെയും മിന്നിയോ നീലവനിയിൽ (അകലെ..) സൂര്യൻ സ്വർണ്ണ നൂലിൻ പന്തലേകുന്നെങ്കിലും (2) മേട്ടിൽ കാട്ടുപൂവിൻ ചന്തമേറുന്നെങ്കിലും പോക്കുവെയിൽ മായും താഴ്വരയിലെങ്ങോ നിന്നെയും തേടിയോ കോടമഴയിൽ (അകലെ..)
Song details
Music: ദേബ്‌ജ്യോതി മിശ്ര
Film/album: കൽക്കട്ടാ ന്യൂസ്
- Singer: കെ എസ് ചിത്ര
- Film / album: കൽക്കട്ടാ ന്യൂസ്
- Composer: ദേബ്‌ജ്യോതി മിശ്ര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ