Malayalam lyrics

ആകാശങ്ങളില്‍ വാഴും തിരുതാരാനാഥനു സ്തോത്രം
എന്നും നന്മകള്‍ ഏകൂ ഞങ്ങള്‍ക്കെല്ലാ പുണ്യവും നല്‍കൂ
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം
തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍
മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍
മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്.....
(ദൂരെ മാമരകൊമ്പിൽ ......‍)

പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍
സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ
നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്.......
(ദൂരെ മാമരകൊമ്പിൽ ......‍)

Song details

Music: വിദ്യാസാഗർ

Film/album: വർണ്ണപ്പകിട്ട്