Malayalam lyrics
അജിതാ ഹരേ ജയ മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ മാധവാ....വിഷ്ണു.... അജമുഖ ദേവ നാഥാ...ആ... അജമുഖ ദേവ നാഥാ...ആ... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം ആ.... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
Song video
Song details
Music: വീണ പാർത്ഥസാരഥി
Raaga: ശ്രീ
Film/album: ആനന്ദഭൈരവി
- Singer: കോട്ടക്കൽ മധു
- Film / album: ആനന്ദഭൈരവി
- Composer: വീണ പാർത്ഥസാരഥി
- Lyricist: മുരിങ്ങൂർ ശങ്കരൻപോറ്റി