Malayalam lyrics

അഗാധ നീലിമയില്‍ അപാര ശൂന്യതയില്‍

കാലം കനകക്കിനാവുകളാലേ

കടലാസ്സു കോട്ടകള്‍ തീര്‍ക്കും

ഓരോ കടലാസ്സു കോട്ടകള്‍ തീര്‍ക്കും (അഗാധ)

അറിയാതെ അറിയാതെ അഭിലാഷങ്ങള്‍

അതിനുള്ളില്‍ മേഞ്ഞു നടക്കും മോഹം

മലര്‍മഞ്ചലേറി നടക്കും

ഒരു കൊടുങ്കാറ്റത് തല്ലിത്തകര്‍ക്കും

വിധിയുടെ മൌന വിനോദം ഇത്

വിധിയുടെ മൌന വിനോദം (അഗാധ)

ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കള്‍

ഒരു രാത്രി കൊണ്ട് വിടര്‍ത്തും കാലം

ഒരു രാത്രി കൊണ്ട് വിടര്‍ത്തും

ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും

വിധിയുടെ മൌന വിനോദം ഇത്

വിധിയുടെ മൌന വിനോദം (അഗാധ)

Song information

വര്‍ഷം: 1965

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: കെ ജെ യേശുദാസ്

അഭിനേതാക്കള്‍: പ്രേം നസീര്‍, കോട്ടയം ചെല്ലപ്പൻ, തിക്കുറിശ്ശി സുകുമാരൻ നായർ, ഷീല

വിശദവിവരങ്ങള്‍: harimannattil

വിഡിയോ: ഗാനസ്നേഹി

Album: കാത്തിരുന്ന നിക്കാഹ്

Explore this song