Malayalam lyrics
ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം ആരെയും കൂസ്സാതിരിക്കണം അവൻ അച്ഛനെപ്പോലെ ഇളിക്കണം അങ്ങനെ വേണ്ട ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം ആയിരം നാവുള്ളോളാകണം മുഖം അമ്മയെപ്പോലെ വളിക്കണം മരമോന്ത ആകാതിരിക്കണം എന്റെ മോൻ മാരുതി മാറിൽ പറക്കണം കളിയാക്കല്ലേ ഞാൻ നിന്റെ അച്ചായനല്ലിയോടീ ലക്ഷങ്ങൾകൊണ്ട് കളിക്കണം എന്റെ മോൾ ലവ് മേക്കിംഗ് ഹോബിയായ് മാറ്റണം അയ്യേ ഈ മനുഷ്യനൊരു നാണോമില്ലേ ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം ആരെയും കൂസ്സാതിരിക്കണം അവൻ അച്ഛനെപ്പോലെ ഇളിക്കണം ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം ആയിരം നാവുള്ളോളാകണം മുഖം അമ്മയെപ്പോലെ വളിക്കണം പഞ്ചാരക്കുട്ടനായ് എന്നോമൽ വാഴണം ഡിസ്കോയും റാപ്പും പഠിക്കണം അത് വേണോ? ബുള്ളറ്റു പ്രൂഫിടും ഒരു മുഖ്യമന്ത്രിയായ് ജയലളിതേപ്പോലെ ഭരിക്കണം കോടികൾ കാറ്റിൽ പറത്തുവാൻ ഞങ്ങളുടെ ആദ്യത്തെ കുട്ടുമോൻ ആണായിരിക്കണം ആരെയും കൂസ്സാതിരിക്കണം അവൻ അച്ഛനെപ്പോലെ ഇളിക്കണം ഒരുകോടി സ്വപ്നങ്ങൾ കാണുന്ന ഞങ്ങളുടെ ആദ്യത്തെ കുട്ടുമോൾ പെണ്ണായിരിക്കണം ആയിരം നാവുള്ളോളാകണം മുഖം അമ്മയെപ്പോലെ വളിക്കണം
Song details
Music: സഞ്ജീവ് ലാൽ
Film/album: അമേരിക്കൻ അമ്മായി
- Singer: പ്രഭാകർരഞ്ജിനി ജോസ്
- Film / album: അമേരിക്കൻ അമ്മായി
- Composer: സഞ്ജീവ് ലാൽ
- Lyricist: ഭരണിക്കാവ് ശിവകുമാർ