Malayalam lyrics
ആ....ആ.... ആരാമദേവതമാരേ അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി മാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണമഹോൽസവ....) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗമനോഹര.....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...)
Song information
വര്‍ഷം: 1979
സംഗീതം: ശങ്കര്‍ ഗണേഷ്
ഗാനരചന: ഏറ്റുമാനൂര്‍ ശ്രീകുമാര്‍
ഗായകര്‍: എസ് ജാനകി
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കള്‍: പ്രേം നസീര്‍, സീമ
വിശദവിവരങ്ങള്‍: അഡ്മിൻ
വിഡിയോ: ഗാനസ്നേഹി
Album: പ്രഭു
Explore this song
- Singer: എസ് ജാനകി
- Film / album: പ്രഭു
- Composer: ശങ്കര്‍ ഗണേഷ്
- Lyricist: ഏറ്റുമാനൂര്‍ ശ്രീകുമാര്‍