Malayalam lyrics
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് (അന്തിക്കാറ്റിൻ..) രാത്രിമഴ പൂത്ത തീരങ്ങളിൽ പൊന്നോളങ്ങൾ പൂ മൂടുമ്പോൾ നിന്നിലെൻ മൌനമലിയുന്നുവോ പിന്നെ എൻ ഗാനമുണരുന്നുവോ (രാത്രിമഴ.. ) പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം മെയ്യാകെ നനയുന്നുവോ അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ നക്ഷത്രങ്ങൾ താണാടുമ്പോൾ പൂനിലാവിന്റെ പുഴ പാടിയോ പൂങ്കിനാവിന്റെ ഇഴ പാകിയോ (കുഞ്ഞുമുഖിൽ.. ) നെഞ്ചിൽ കേൾക്കാമോ മോഹക്കൂടാരം കാതിൽ മൂളാമോ ചെല്ലക്കിന്നാരം രാഗമധുരാമൃതം അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം
Song video
Song information
Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എസ് ജാനകി
Film/album: യാദവം
Explore this song
- Singer: എസ് ജാനകി
- Film / album: യാദവം
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി