Malayalam lyrics

ആരാരോ ആരീരാരോ
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ?
മഞ്ഞിറങ്ങും മാമലയില്‍
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ
കണ്മണിയേ നീയുറങ്ങൂ
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ...)
ലലലലലലാ ലലലല അഹാ അഹാ
പൊന്‍ കുരുന്നേ നിന്‍ കവിളില്‍
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണം പിച്ചവയ്ക്കും
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
(ആരാരോ.....)

Song information

വര്‍ഷം: 1977

സംഗീതം: കെ ജെ ജോയ്‌

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി

വിശദവിവരങ്ങള്‍: ranjithkkv

Album: ആരാധന

Explore this song