Malayalam lyrics
ആ..ആ..ആ.ആ ആദിസാരമതി സരസ്വതി അമൃത കലാമയി സച്ചിന്മയി പ്രണവസ്വരൂപിണി നിന്റെ തൃക്കാൽക്കലിൽ പ്രകൃതിയൊർച്ചനാ പുഷ്പം വിശ്വപ്രകൃതിയൊർച്ചനാ പുഷ്പം (ആദിസാരമതി…) ആയിരമിതളുള്ള വേദ സങ്കല്പങ്ങൾ- ക്കാദ്യം മുലപ്പാലൂട്ടി (2) ആതിരാ പൂനിലാ തൊട്ടിലിലാട്ടി അനശ്വര കലകളെ ഉണർത്തി (2) ഉറക്കി മെല്ലെ ഉണർത്തി ഓരോ ശ്രുതിയിലും അവയുടെപൊലിമ വളർത്തി ആദിസാരമതി സരസ്വതി അമൃത കലാമയി സച്ചിന്മയി ജീവനിൽ നുകരുന്ന ഭാവതരംഗങ്ങൾ- ക്കോരോ സ്വരമുഖം നൽകി ആരിലും തളിരിടും രാഗങ്ങളാക്കി അനുഭവലയസുഖം കലർത്തി (ജീവനിൽ….) അലിഞ്ഞു മെല്ലെ സ്വയമലിഞ്ഞു ഓരോ സ്വരമുതിരുന്നു സുധാവർഷിണിയായ് (ആദിസാരമതി…)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: ജി വേണുഗോപാൽ
രാഗം: രാഗമാലിക (സാരമതി, ശങ്കരാഭരണം, വൃന്ദാവന സാരംഗ)
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍, നിത്യാനന്ദ
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: എസ് രമേശന്‍ നായര്‍