Malayalam lyrics

ആ..ആ..ആ.ആ
ആദിസാരമതി സരസ്വതി
അമൃത കലാമയി സച്ചിന്മയി
പ്രണവസ്വരൂപിണി നിന്റെ
തൃക്കാൽക്കലിൽ പ്രകൃതിയൊർച്ചനാ പുഷ്പം
വിശ്വപ്രകൃതിയൊർച്ചനാ പുഷ്പം
(ആദിസാരമതി…)
ആയിരമിതളുള്ള വേദ സങ്കല്പങ്ങൾ-
ക്കാദ്യം മുലപ്പാലൂട്ടി (2)
ആതിരാ പൂനിലാ തൊട്ടിലിലാട്ടി
അനശ്വര കലകളെ ഉണർത്തി (2)
ഉറക്കി മെല്ലെ ഉണർത്തി ഓരോ
ശ്രുതിയിലും അവയുടെപൊലിമ വളർത്തി
ആദിസാരമതി സരസ്വതി
അമൃത കലാമയി സച്ചിന്മയി
ജീവനിൽ നുകരുന്ന ഭാവതരംഗങ്ങൾ-
ക്കോരോ സ്വരമുഖം നൽകി
ആരിലും തളിരിടും രാഗങ്ങളാക്കി
അനുഭവലയസുഖം കലർത്തി (ജീവനിൽ….)
അലിഞ്ഞു മെല്ലെ സ്വയമലിഞ്ഞു
ഓരോ സ്വരമുതിരുന്നു സുധാവർഷിണിയായ്
(ആദിസാരമതി…)

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ജി വേണുഗോപാൽ

രാഗം: രാഗമാലിക (സാരമതി, ശങ്കരാഭരണം, വൃന്ദാവന സാരംഗ)

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍, നിത്യാനന്ദ

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍