Malayalam lyrics
വെള്ളിക്കിണ്ണം കൊണ്ടുനടക്കും വെളുത്തവാവേ വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ കന്യക നീ കന്യക നീ (വെള്ളിക്കിണ്ണം) യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു പുഷ്പകുമാരിക നീ - കല്പക പുഷ്പകുമാരിക നീ (വെള്ളിക്കിണ്ണം) നീരാടും കടവില്‍ നിന്നെ തേടിവരില്ലേ കണ്ണന്‍ നിന്നുടെയാടകള്‍ വാരിയെടുത്തൊരു നീലക്കാര്‍മുകില്‍ വര്‍ണ്ണന്‍ തിരുമധുരവുമായ് നീലോല്‍പ്പലമിഴി തിരയുവതാരേ നീ അല്ലിത്താമര വെള്ളത്താമര നുള്ളിവിരിച്ചു നീ - എന്തിനു നുള്ളിവിരിച്ചു നീ (വെള്ളിക്കിണ്ണം)
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: ജിജാ സുബ്രമണ്യൻ, പാർവതി വേണുഗോപാൽ
Album: റൗഡി
- Singer: പി സുശീല
- Film / album: റൗഡി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ