Malayalam lyrics
പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ മെയ്യാകെ തളരുമ്പോൾ ഉള്ളാകെ ഉരുകുമ്പോൾ തളിരിൽ തളിർ പോൽ പൊതിയാൻ വാ വാ എന്നരികിൽ പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ മാനം മണ്ണിൻ മാറിൽ താരകൾ തൂകി തമ്മിൽ തമ്മിൽ ഏതോ താരകമായി (2) മോഹങ്ങൾ ആത്മാവിൽ ഇതൾ ചൂടവേ താരുണ്യസ്വപ്നങ്ങൾ കതിർ പെയ്യവേ (2) കരളിൽ മധുരം നുകരാൻ വാ വാ എന്നരികിൽ പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ ചുണ്ടിൽ ചുണ്ടിൻ മൗനം നാദമായ് മാറ്റൂ നെഞ്ചിൽ നെഞ്ചിൻ വർണ്ണം നീയിനി ചാർത്തൂ (2) ആലസ്യമൊന്നിൽ ഞാനലരാകവേ അജ്ഞാതദാഹങ്ങൾ അല നെയ്യവേ (2) അമൃതും കുളിരും പകരാൻ വാവാ എന്നരികിൽ പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ മെയ്യാകെ തളരുമ്പോൾ ഉള്ളാകെ ഉരുകുമ്പോൾ തളിരിൽ തളിർപോൽ പൊതിയാൻ വാ വാ എന്നരികിൽ പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ പുതുമഞ്ഞിൻ ചിറകുള്ള യാമങ്ങളിൽ
Song video
Song details
വർഷം: 1989
സംഗീതം: വിദ്യാധരൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ എസ് ചിത്ര
രാഗം: ജോഗ്
അഭിനേതാക്കൾ: സുരേഷ് ഗോപി, സിൽക്ക് സ്മിത
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: മിസ്സ് പമീല
- Singer: കെ എസ് ചിത്ര
- Film / album: മിസ്സ് പമീല
- Composer: വിദ്യാധരൻ
- Lyricist: പൂവച്ചൽ ഖാദർ