Malayalam lyrics

പതിയേ നീ വരികേ എൻ
നിനവിൽ മുറിവു തന്നു
പതിയേ നീ വരികേ എൻ
നിനവിൽ മുറിവു തന്നു
മരണമേ അരികിൽ നീ
പതിയിരുന്നു വിളിക്കരുതേ
ഓർമ്മകളേ വിടതരൂ
മതിവരാത്ത ജിവിതമേ
തിരികെയില്ല ജീവിതം ഇനി
തിരികെയില്ല യാത്ര പോകയായ്
കൂടെയാരുമില്ല പോകുവാൻ
തിരികെയില്ല യാത്രയായ്
തിരികേ പോവതെവിടെ എൻ
കനവോ വ്യഥായാനമോ
തിരികേ പോവതെവിടെ എൻ
കനവോ വ്യഥായാനമോ
ജീവിതമേ അരികിൽ നീ
പതിയെ വന്നു വിളിച്ചിടുമേ
ഓർമ്മകളേ കൂടെ വരൂ
മതിവരാത്ത കനവുകളേ
വരികെയില്ലേ ജീവിതം ഇനി
തിരികെയുണ്ട് യാനവീഥിയിൽ
കൂടെയുണ്ടിതാത്മപാതയിൽ
കൊതിയുറച്ച യാത്രയായ്

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: വിഷ്ണു പ്രഭോവ

ഗാനരചന: എസ് കൃഷ്ണജിത്ത്

ഗായകർ: സദീഷ് ജോസഫ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: സാത്താൻ