Malayalam lyrics

ആ ആ....
പലകഥകൾ പകലിരവാൽ
ഒരുമൊഴിയിൽ ഒഴുകിവരും
ചെറുകിളികൾ പുഴയരുകിൽ
ഇതുവഴിയെ ചിതറി വരും
ഈ ലോകം പങ്കുവെച്ചു നാം
ഈ നേരം ചേർത്തുവെച്ചു നാം
നെയ്തു നെയ്തു നീർക്കും പല വർണ ചേല പോലെ
പലകഥകൾ പകലിരവാൽ
ഒരുമൊഴിയിൽ ഒഴുകിവരും
താളുകൾ പൂക്കുമീ വീഥിയിൽ
ചെരാതുകൾ തെളിയുമീ നേരമായ്
രാവതിൽ കോർക്കുമീ നാളതിൽ
കിനാവുപോൽ തെളിയുമീ നേരമായ്
പലകഥകൾ പകലിരവാൽ
ഒരുമൊഴിയിൽ ഒഴുകിവരും
ആശകൾ പെയ്യുമീ നെഞ്ചിതിൽ
നിലാവുപോൽ ഒഴുകുമീ രതിയിലായ്
പുലരികൾ പകരുമീ നിറമതിൽ
ഓർമ്മകൾ കുതിരുമാ നേരമായ്
പലകഥകൾ പകലിരവാൽ
ഒരുമൊഴിയിൽ ഒഴുകിവരും
ചെറുകിളികൾ പുഴയരുകിൽ
ഇതുവഴിയെ ചിതറി വരും

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: എ സി ഗിരീശൻ

ഗാനരചന: തോമസ് ഹാൻസ് ബെൻ

ഗായകർ: എ സി ഗിരീശൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ദാസേട്ടന്റെ സൈക്കിൾ