Malayalam lyrics

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍ (മനസ്സിന്‍ ....)
മനസ്സിന്‍ മണിചിമിഴില്‍ ...
മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ
മനസ്സിന്‍ മണിചിമിഴില്‍ ...
അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൌനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍

Song video

Watch on YouTube

Song details

വർഷം: 2000

സംഗീതം: രവീന്ദ്രൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: കെ ജെ യേശുദാസ്

രാഗം: ദർബാരി കാനഡ

ഹിന്ദുസ്ഥാനി രാഗം: ദർബാരി കാനഡ

അഭിനേതാക്കൾ: മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി

വിശദവിവരങ്ങൾ: അനൂപ് കൃഷ്ണൻ

വിഡിയോ: ഗാനസ്നേഹി

Album: അരയന്നങ്ങളുടെ വീട്‌