Malayalam lyrics
മഹേശ്വരീ - വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ ആദിപരാശക്തി ജ്യോതിസ്വരൂപിണി ആപല്‍ബാന്ധവി മഹേശ്വരീ ആദിപരാശക്തി ജ്യോതിസ്വരൂപിണി ആപല്‍ബാന്ധവി മഹേശ്വരീ വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ തന്നതും എടുപ്പതും നീയല്ലയോ (വന്നതും) ഭവതിതന്‍ തൃപ്പാദം കണ്മുന്നിലുണ്ടെങ്കില്‍ ഭയമില്ല കദനത്തിന്‍ കൊടുംകാട്ടിലും (ആദിപരാശക്തി ) സങ്കടനാശിനിയാം ശങ്കരഭാമിനി നീ നിന്‍ കരുണാമൃതം നീ ചൊരിയുമെങ്കില്‍ (സങ്കടനാശിനിയാം) പാപക്കൂരിരുളില്‍ പടയേറിവന്നാലും ജയം തന്നെ ജയം തന്നെ ജഗദീശ്വരീ (ആദിപരാശക്തി ) (ആദിപരാശക്തി )
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി സുശീല
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വരികൾ: സൂസി, വേണു
Album: ശീലാവതി
- Singer: പി സുശീല
- Film / album: ശീലാവതി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ