Malayalam lyrics
മാഞ്ഞുപോവാന്‍ മാത്രമായെന്‍ മാനസത്തില്‍ വന്നുദിച്ച മാരിവില്ലേ മറഞ്ഞു നീ എങ്ങു പോയാലോ ലീലയെല്ലാം മതിയാക്കി നീലവാനിന്‍ കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞല്ലോ സ്നേഹതാരമേ എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്‍മുഖത്തു കരിങ്കാറു കരി തേച്ചല്ലോ ജീവിതത്തില്‍ നല്ലകാലം തുടങ്ങാനായി കൂമ്പിനിന്ന പൂവിതളില്‍ മഞ്ഞു വീണു മരിവിച്ചല്ലോ കാണിനേരം കൊണ്ടു ചിത്തം കവര്‍ന്ന നാം ഇനി തമ്മില്‍ കാണുവാനാകാത്തവണ്ണം പിരിഞ്ഞു പോയി പ്രാണതന്തിതൊടുത്തൊരു വീണപൊട്ടി തകര്‍ന്നല്ലോ ഗാനമെല്ലാം നിന്നു പോയി ആ നാടകം തീര്‍ന്നു
Song details
വർഷം: 1956
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: എ എം രാജ
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: ആത്മാർപ്പണം
- Singer: എ എം രാജ
- Film / album: ആത്മാർപ്പണം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്