Malayalam lyrics

കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ
കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ
കൺപീലിത്തുമ്പിലല്ലോ ഒരു
മിഴിനീർക്കണം വിതുമ്പി
സാരംഗി കേൾപ്പൂ ദൂരെ
ലയ ശോകരാഗങ്ങൾ പോലെ
കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ
പുലരി തേടുന്നു മോഹം
നിറമിഴി പുണർന്നെന്റെ കനവിൽ
മനസ്സിന്റെയുള്ളിൽ വേണുരാഗമെൻ
മൃദുവസന്തമായി ...
പുലരി തേടുന്നു മോഹം
നിറമിഴി പുണർന്നെന്റെ കനവിൽ
മനസ്സിന്റെയുള്ളിൽ വേണുരാഗമെൻ
മൃദുവസന്തമായി ..
പ്രണവമോതുന്ന കാറ്റിൽ
പുതുപ്രമദമേകുന്നു മുരളി
ജീവരാഗമനുരാഗലോലമയ ശുഭകരാനമാകും
കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ
താരാഗണങ്ങൾ മിഴിവായ്
സുഖ താലോലമാകും രാവിൽ
വാൽസല്യമോടെ കരളിൽ അലിവായി
നീയെന്നുമെന്നുമെന്നിൽ
താരാഗണങ്ങൾ മിഴിവായ്
സുഖ താലോലമാകും രാവിൽ
വാൽസല്യമോടെ കരളിൽ അലിവായി
നീയെന്നുമെന്നുമെന്നിൽ
താരാട്ടുപാട്ടിനീണം എൻ
ഹൃദയതാളങ്ങളായി
അഴലായി വന്ന കാലയവനികയിൽ
നിറവർണ്ണമേകിടുന്നു
കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ
കൺപീലിത്തുമ്പിലല്ലോ ഒരു
മിഴിനീർക്കണം വിതുമ്പി
സാരംഗി കേൾപ്പൂ ദൂരെ
ലയ ശോകരാഗങ്ങൾ പോലെ
കൊഞ്ചി കൊഞ്ചി വന്നു ചാരേ
മധു ചന്തമോടെയെന്നുമെന്നിൽ
പ്രിയമെഴുന്നൊരാ നിന്നിൽ
മൃദു ശ്യാമ കദനമേറുന്നുവോ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഡി ശിവപ്രസാദ്‌

ഗാനരചന: വിജു ശങ്കർ

ഗായകർ: ഗായത്രി ജ്യോതിഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: നിഴൽ തച്ചൻ