Malayalam lyrics
കളിത്തോഴീ കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (നാടോടി) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടെ (കളിത്തോഴീ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (ആലോലം) അനശ്വര സ്നേഹത്തിന്‍ താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടെ (കളിത്തോഴീ) ...............................
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: സത്യൻ, അംബിക സുകുമാരൻ
വിശദവിവരങ്ങൾ: സൂസി
വിഡിയോ: ഗാനസ്നേഹി
Album: കളഞ്ഞു കിട്ടിയ തങ്കം
- Singer: കെ ജെ യേശുദാസ്
- Film / album: കളഞ്ഞു കിട്ടിയ തങ്കം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ
- Actor: അംബിക സുകുമാരൻ