Malayalam lyrics
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ കരളില്‍ നിറയെ തേനുണ്ടോ തേനുണ്ണാന്‍ തേടിവരും വരിവണ്ടിനു നല്‍കാന്‍ തേനുണ്ടോ - വണ്ടിനു തേനുണ്ടോ - വരിവണ്ടിനു തേനുണ്ടോ (കാട്ടുകുറിഞ്ഞീ) കാടായ കാടുകളെല്ലാം കണ്ടുവന്ന പനങ്കിളിയേ കാട്ടുവള്ളിയിലൂഞ്ഞാലിന്മേല്‍ കൂട്ടിരിക്കാന്‍ കൂടാമോ കൂട്ടു കൂടാമോ - ഒരു പാട്ടു പാടാമോ? (കാട്ടുകുറിഞ്ഞീ) വള്ളിക്കെട്ടില് തുള്ളിച്ചാടണ പുള്ളിമാനേ വാ പച്ചപ്പുല്ലു തരാം വാ വള്ളിക്കെട്ടില് തുള്ളിച്ചാടണ പുള്ളിമാനേ വാ പച്ചപ്പുല്ലു തരാം വാ നിന്റെ കള്ളക്കണ്ണ് തുടിക്കണതിന്റെ കാരിയമെന്താണ് ? നിന്റെ കള്ളക്കണ്ണ് തുടിക്കണതിന്റെ കാരിയമെന്താണ്? (കാട്ടുകുറിഞ്ഞീ) കുന്നിമ്മേലെ മയിലാട്ടം കുന്നിക്കുരുവിനു ചാഞ്ചാട്ടം കുന്നിമ്മേലെ മയിലാട്ടം കുന്നിക്കുരുവിനു ചാഞ്ചാട്ടം നിന്നെക്കണ്ടാല്‍ കൊണ്ടാട്ടം ഈ കന്നിപ്പെണ്ണിനു നീരാട്ടം (കാട്ടുകുറിഞ്ഞീ)
Song video
Song details
വർഷം: 1963
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: സൂസി
Album: കാട്ടുമൈന
- Singer: പി സുശീല
- Film / album: കാട്ടുമൈന
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ