Malayalam lyrics
ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ.... യൌവ്വനരാഗോപഹാരങ്ങള്‍..... പ്രാണന്റെ ശ്രാവണാങ്കണങ്ങളില്‍ മോഹങ്ങള്‍ പ്രണയത്തിന്‍ പൂക്കളങ്ങളെഴുതുമ്പോള്‍.... ഇളംചുണ്ടിലുതിരും നിന്‍ കടിഞ്ഞൂല്‍ ലജ്ജയുടെ ഹിരണ്യസിന്ദൂരങ്ങള്‍... എനിയ്ക്കു നിന്‍ ഹിരണ്യസിന്ദൂരങ്ങള്‍... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍.... യൌവ്വനരാഗോപഹാരങ്ങള്‍..... എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ ഏകാന്തധ്യാനത്തിന്‍ ശ്രീകോവിലില്‍.... സുഷമാപാംഗീ ഞാന്‍ പാടുന്നു നിനക്കായ് സൂര്യഗായത്രികള്‍... ആയിരം സൂര്യഗായത്രികള്‍.... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍.... യൌവ്വനരാഗോപഹാരങ്ങള്‍..... ലലല...ലലല..ലലല...
Song video
Song details
വർഷം: 1976
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: സുധീർ, ജയഭാരതി
വരികൾ: ജയലക്ഷ്മി രവി, rennyrita
Album: തെമ്മാടി വേലപ്പൻ
- Singer: കെ ജെ യേശുദാസ്
- Film / album: തെമ്മാടി വേലപ്പൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- Actor: സുധീർ
- Actor: ജയഭാരതി