Malayalam lyrics
ഹൃദയവനിയിൽ ഇതൾ ഇടും മന്ദാരമേ സുകൃതവഴിയിൽ പദം തൊടും സാരംഗമേ വാലൻ മഞ്ഞിൻ ശൂലം വാരിത്തൂകും നേരം വന്നാലും എന്നുള്ളിൽ വർണ്ണം ചാർത്താൻ (ഹൃദയവനിയിൽ..) തൊട്ട് തൊട്ട് ഉം..ഉം.. നീ തൊട്ട് ഉം.ഉം പ്രണയമുകുളങ്ങൾ ആടും പാടം വിട്ട് വിട്ട് ആഹഹാ കസവിട്ട് ആഹഹാ അലകൾ പുടവകൾ നെയ്യും തീരം തൊട്ട് തൊട്ട് നീ തൊട്ട് പ്രണയമുകുളങ്ങൾ ആടും പാടം വിട്ട് വിട്ട് കസവിട്ട് അലകൾ പുടവകൾ നെയ്യും തീരം കണ്ടുവന്നു ഞാൻ ..നിന്നു നിന്നു നീ രാഗമധുരിമയിൽ (ഹൃദയവനിയിൽ..) തെയ്യ തെയ്യ ഏഹേഹേ തെയ് തെയ്യ ഉഹുഹും ഇനിയ കവിതകൾ പാടും തെന്നൽ ചിന്തി ചിന്തി ഓഹോഹോ നേരം ചിന്തി ഓഹോഹോ കനകമുകിലുകൾ മേയും പന്തൽ തെയ്യ തെയ്യ തെയ് തെയ്യ ഇനിയ കവിതകൾ പാടും തെന്നൽ ചിന്തി ചിന്തി നേരം ചിന്തി കനകമുകിലുകൾ മേയും പന്തൽ കൂടെ വന്നൂ നീ പൂത്തു നില്പൂ നീ നിന്റെ മിഴിയിണയിൽ (ഹൃദയവനിയിൽ..)
Song video
Song details
വർഷം: 1990
സംഗീതം: ജെറി അമൽദേവ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: 101 രാവുകൾ
- Singer: കൃഷ്ണചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Film / album: 101 രാവുകൾ
- Composer: ജെറി അമൽദേവ്
- Lyricist: പൂവച്ചൽ ഖാദർ