Malayalam lyrics
എല്ലാം ശൂന്യം - ബ്രഹ്മം - കണ്ടീഷന്‍ - ദൈവത്തിനു് പ്രായമായി ദുനിയാവിനു് പ്രായമായി വഞ്ചനയ്ക്കു നമ്മുടെ നാട്ടില്‍ വയസ്സു് പതിനാറു് - എന്നും വയസ്സു് പതിനാറു് (ദൈവത്തിനു് ) മൂത്തോര്‍വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും - ആദ്യം കയ്ക്കും ചക്കരവാക്കും ചെകുത്താന്‍ വേദവും ആദ്യം മധുരിക്കും ആദ്യം മധുരിക്കും (ദൈവത്തിനു് ) കരളെടുത്തു് കാണിച്ചാലും കദളീവാഴനാരു് കരഞ്ഞു കാലുപിടിച്ചാലും കള്ളപ്പേരു് - മനുഷ്യനു് കള്ളപ്പേരു് (ദൈവത്തിനു് ) കളുസമിട്ടു് കറങ്ങി നടക്കണ പെണ്ണേ കമ്പനി പൂട്ടാറായില്ലേ കണ്ടതെല്ലാം മായ കാണാത്തൊരാളുടെ ലീല ലീല - ലീല - ലീല (ദൈവത്തിനു് )
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എം എസ് ബാബുരാജ്
വിശദവിവരങ്ങൾ: സംശയാലു
Album: പെണ്മക്കൾ
- Singer: എം എസ് ബാബുരാജ്
- Film / album: പെണ്മക്കൾ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ