Malayalam lyrics

ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യനു്..
ഏമ്പ്രാനല്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും...
(ആശാനക്ഷരമൊന്നു...)
കലഹം ഉലകിൽ പെരുകും നേരം
തുടരുന്നിനിയും ഓട്ടം നിർത്താതെ....
സത്യം ധർമ്മം നീതി മനസ്സിൽ കത്തുമ്പോൾ
ഗത്യന്തരം ഇല്ലാതെ മനം പതറുന്നൂ...
കഴിയില്ലാ....വിശ്രമമിനിയില്ലാ....
വഴിയെ വരുമീ വയ്യാവേലികളെ
തുടരെ തുടരെ തോളത്തേക്കിടുവിൻ
ഇനിയും ഇതുപോലാർക്കും ദുർഗ്ഗതി
നൽകല്ലീശ്വരാ....
ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യനു്....
ഏമ്പ്രാനല്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും...(2)
കലഹം ഉലകിൽ പെരുകും നേരം
തുടരുന്നിനിയും ഓട്ടം നിർത്താതെ....

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: പ്രാൺ ദ ബാന്റ്

ഗാനരചന: ലാൽജിഷ് ലവ് ലീസ്

വരികൾ: കല്യാണി

Album: ഒരു സോപ്പെട്ടി കഥ