Malayalam lyrics
സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല (2) പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ- സന്ധ്യ വീണ്ടും വന്നു ആ...ആ...ആ..... സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ- സന്ധ്യ വീണ്ടും വന്നു കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം ആ...ആ..ആ..ആ..ആ.. . സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ സാമഗാനത്തിലലിയാം ആ..ആ..ആ..ആ. ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ സാമഗാനത്തിലലിയാം പ്രാണനില്‍ വിങ്ങുമചുംബിത മൌനം ചിറകുകള്‍ തേടും മൌനം ആ...ആ..ആ..ആ..ആ.. . സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല
Song video
Song information
Music: ജോൺസൺ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്എസ് ജാനകി
Film/album: ഒഴിവുകാലം
Explore this song
- Singer: കെ ജെ യേശുദാസ്എസ് ജാനകി
- Film / album: ഒഴിവുകാലം
- Composer: ജോൺസൺ
- Lyricist: കെ ജയകുമാർ