Malayalam lyrics
ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ് പൂവ് മാനസപ്പൂവ് മോഹങ്ങള്‍ പൊന്‍പരാഗങ്ങളായ് തൂവുമീ മാനസപ്പൂവിന്‍ ദളങ്ങളില്‍ ഇന്നുമീ താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ തേന്‍കിണ്ണം തരാം ഇതുവരെ നീ കാണാ പൂവ് ഇതുവരെ നുകരാത്ത പൂവ് പകലോനും പനിമതിയും തേടീട്ടും കാണാത്ത പൂവ് ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏതു മണ്ണിലും വിരിയും പൂവ് കാലം കാത്തിടും പൂവ് മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍ ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ നിങ്ങൾ വരൂ .....വിരുന്നു വരൂ.....
Song information
Music: ആലപ്പി രംഗനാഥ്
Lyricist: ആലപ്പി രംഗനാഥ്
Singer: കെ എസ് ചിത്ര
Film/album: എന്റെ വാനമ്പാടി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്