Malayalam lyrics

ആ...ആ...ആ...ആ...ആ...
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻകുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും
(ശ്രീലതികകൾ)
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
പോരികെൻ തരള നാദമായ്
മധുരഭാവമായ് ഹൃദയഗീതമായ് വരിക
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....
(ശ്രീലതികകൾ)
ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
പോരികെൻ കരളിലാകവേ
മലയസാനുവിൽ നിറനിലാവുപോൽ വരിക
ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....
(ശ്രീലതികകൾ)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്

Raaga: രേവതി

Film/album: സുഖമോ ദേവി

Explore this song