Malayalam lyrics

വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍
മാരിവില്ലിന്‍ തോരണം കണ്ടോ
വാടിയാകെ പൂമാല  പാടിടുന്നു പൂഞ്ചോല
മേഘമയിലാട്ടം കണ്ടോ ഓഹോ....
വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍
മാരിവില്ലിന്‍ തോരണം കണ്ടോ
വാടിയാകെ പൂമാല  പാടിടുന്നു പൂഞ്ചോല
മേഘമയിലാട്ടം കണ്ടോ.........
ഓഹോഹോഹോ .... ഓഹോഹോ ...
കാട്ടുകിളിക്കൂട്ടമതാ സ്വാഗതത്തിന്‍ പാട്ട് പാടി
പൂത്ത  മലര്‍ക്കാവുകളാടി
ഹേ...പുന്ന പൂത്തു കൊന്ന പൂത്തു മട്ടി പൂത്തു മരുത് പൂത്തു
തുമ്പികളേ തുള്ളിത്തുള്ളി വാ
കാട്ടുകിളിക്കൂട്ടമതാ സ്വാഗതത്തിന്‍ പാട്ട് പാടി
പൂത്ത  മലര്‍ക്കാവുകളാടി
ഹേ...പുന്ന പൂത്തു കൊന്ന പൂത്തു മട്ടി പൂത്തു മരുത് പൂത്തു
തുമ്പികളേ തുള്ളിത്തുള്ളി വാ   
തംബുരുവിന്‍ കമ്പി മീട്ടി വാ
തംബുരുവിന്‍ കമ്പി മീട്ടി വാ
വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍
മാരിവില്ലിന്‍ തോരണം കണ്ടോ
വാടിയാകെ പൂമാല  പാടിടുന്നു പൂഞ്ചോല
മേഘമയിലാട്ടം കണ്ടോ........
താമരപ്പൂം പൊയ്കയെല്ലാം തങ്കമണിത്താലി കെട്ടി
പൂമരങ്ങള്‍ നര്‍ത്തനമാടി
മുല്ലവള്ളിപ്പെണ്‍കൊടികള്‍ കല്ല്‌ വെച്ച തൊങ്ങലിട്ടു
മല്ലികകള്‍ ചൊല്ലിയാടുന്നു
താമരപ്പൂം പൊയ്കയെല്ലാംതങ്കമണിത്താലി കെട്ടി
പൂമരങ്ങള്‍ നര്‍ത്തനമാടി
മുല്ലവള്ളിപ്പെണ്‍കൊടികള്‍ കല്ല്‌ വെച്ച തൊങ്ങലിട്ടു
മല്ലികകള്‍ ചൊല്ലിയാടുന്നു
തന്തിനതം താളം കൊട്ടുന്നു തെന്നലേ നീ ചോട് വെച്ച് വാ
വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍
മാരിവില്ലിന്‍ തോരണം കണ്ടോ
വാടിയാകെ പൂമാല  പാടിടുന്നു പൂഞ്ചോല
മേഘമയിലാട്ടം കണ്ടോ........
നീലമുകിൽ മാലയതാ മേലെയൊരു പന്തലിട്ടു
അമ്പിളി  പൊന്‍  താലമെടുത്തു
പെണ്മണികള്‍  സുന്ദരികള്‍  കുമ്മികളും കുരവയുമായ്
താളമിട്ടു  പാടിയാടുന്നു ... ഓ ...
നീലമുകിൽ മാലയതാ മേലെയൊരു പന്തലിട്ടു
അമ്പിളി  പൊന്‍  താലമെടുത്തു
പെണ്മണികള്‍  സുന്ദരികള്‍  കുമ്മികളും കുരവയുമായ്
താളമിട്ടു  പാടിയാടുന്നു
ചൂളമിട്ടു  കുരുവി  ചേരുന്നു
ചൂളമിട്ടു  കുരുവി  ചേരുന്നു

Song information

Music: ഉഷ ഖന്ന

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്പി ആർ സിന്ധു

Film/album: ആവണിപ്പൂക്കൂട

Explore this song