Malayalam lyrics
ആ..ആ..ആ.ആ. വൃന്ദാവനമേ ചൊല്ലൂ ചൊല്ലൂ നന്ദകിശോരനിന്നെവിടെ പൂത്ത കടമ്പിൻ ചോട്ടിൽ; മിഴിനീർ വാർത്തു നില്പൂ രാധിക ഇന്നും കാത്തു നില്പൂ നിൻ രാധിക (വൃന്ദാവനമേ...) ചന്ദനതൈല സുവാതിസമാം കുളിർ തെന്നലേ നീ കണ്ടുവോ മുല്ലപ്പൂത്തിരി കത്തും മണമുള്ള വള്ളിക്കുടിലേ കണ്ടുവോ നീരജലോചനൻ കാറ്റായ് കിളിയായ് ഈ വഴി കടന്നു പോയോ (വൃന്ദാവനമേ...) ചമ്പകസഖീ നീ പൂ ചൂടുകയോ ചഞ്ചലേ നീ കണ്ടുവോ സാഗരനീല പടവിലിരിക്കും സായം സന്ധ്യേ കണ്ടുവോ നീരദ വർണ്ണനീ വേഴാമ്പലിനൊരു നീർമണി എറിഞ്ഞു പോയോ (വൃന്ദാവനമേ...)
Song information
Music: വിദ്യാധരൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: ഉത്തരകാണ്ഡം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഉത്തരകാണ്ഡം
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്