Malayalam lyrics

രാത്രിമുഴുവന്‍ മഴയായിരുന്നു
മനസ്സുനിറയെ കുളിരായിരുന്നു
മൌനമേ ... മൌനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
ആ....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
തൂവല്‍ നനയാതൊന്നുറങ്ങാന്‍
കിളികളലയുകയായിരുന്നൂ
കൂടുതിരയുകയായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
ആ.......
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
നഖശിഖാന്തം ഞങ്ങള്‍ രണ്ടും
നിധികള്‍ പരതുകയായിരുന്നൂ
ലഹരിനുകരുകയായിരുന്നൂ 
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....

Song video

Watch on YouTube

Song details

Music: ജെറി അമൽദേവ്

Film/album: എന്നും മാറോടണയ്ക്കാൻ