Malayalam lyrics

രാത്രി മേഘവാതിലിൽ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളിൽ
കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ
ഇഷ്ടംകൂടാന്‍ ചെല്ലക്കാറ്റണയുന്നേ
രജതാഭമായ് അംബരം
നിറപൗര്‍ണ്ണമി സുസ്മിതം
വെണതൂവലിന്‍ സ്പര്‍ശനം 
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ
ഉയിരിന്നിഴകള്‍ തൂകും സുരസംഗീതം
ഹൃദയാകാശം നിറയും ലയവിന്യാസം
രാപ്പാടി തന്‍ ഗീതകം രാഗാര്‍ദ്രമാം മംഗളം
ആത്മാവിലും പൂമദം 
രാത്രി മേഘവാതിലിൽ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളിൽ

Song information

Music: എ ജെ ജോസഫ്

Lyricist: കെ ജയകുമാർ

Singer: കെ എസ് ചിത്ര

Film/album: കടൽകാക്ക

Explore this song