Malayalam lyrics
മലർ ചൂടി പുഴയോരം കളിയാടുമ്പോൾ ഒരു സ്വർഗ്ഗ സംഗീതം കേട്ടു സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു മധുരാഭിലാഷങ്ങൾ പൂത്തു ഇന്നു മമ ജന്മ സാഫല്യം നേടി പനിനീരിൽ നീരാടി പവിഴങ്ങൾ നീ ചാർത്തി കുടനീലപ്പൂ ചൂടി ഒരു സന്ധ്യയിൽ സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു (മലർ) മധുമാസം ചിരിതൂകി വന്നു എന്റെ മനമാകെ മകരന്ദമായി പുഴ പാടി നിൻ ഗീതം അതു കേട്ടു മയിലാടി പൂന്തെന്നൽ പൂനുള്ളാൻ വരവായിതാ സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു (മലർ)
Song information
Music: വിദ്യാധരൻ
Lyricist: ചുനക്കര രാമൻകുട്ടി
Singer: ജി വേണുഗോപാൽ
Film/album: ഇല്ലിക്കാടും ചെല്ലക്കാറ്റും
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ഇല്ലിക്കാടും ചെല്ലക്കാറ്റും
- Composer: വിദ്യാധരൻ
- Lyricist: ചുനക്കര രാമൻകുട്ടി