Malayalam lyrics
മധുരം തിരുമധുരം നിലാവേ നിന്നോർമ്മയിൽ ഓ.. ഓ.. ഓ(മധുരം ) പൂമുല്ല പാട്ടുപോലെ തേൻ മുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ ... (മധുരം ) ആ... ആ... ആ.....ഹ. ഹ സ്വപ്നങ്ങൾ പൂമാരി പെയ്യും സ്വർണ്ണമേഘമേവരൂ.. സത്യങ്ങൾ സംഗീതമാക്കും സാമഗാനമേ വരൂ(സ്വപ്‌നങ്ങൾ ) ഏതോ സ്വരാമുഖം പുൽകും ശ്രുതിലയം ഉലഞ്ഞു കാർകൂന്തളം തേൻ മുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ (മധുരം ) മന്ത്രം മൗനങ്ങൾ ആക്കും നിശാഗന്ധി പൂക്കളെ മൗനം വാചാലമാക്കും നിശാഗന്ധി പൂക്കളെ(മന്ത്രം ) എന്തും സുഗന്ധമായി എന്തും വസന്തമായി എന്നും പ്രഭാതമായി തേൻ മുല്ല കാറ്റ് പോലെ മുടിയിൽ തലോടുമോ (മധുരം ) ആ... ആ.... ആ.... ആ... നിൻ മുന്നിൽ നിന്നോന്നതങ്ങൾ നിശീധങ്ങളായിതോ.. കണ്ണീരിൽ സങ്കീർത്തനങ്ങൾ നിശാ ധങ്ങളായിതോ (നിന്മുന്നിൽ ) കതിരിൻ പ്രഭാതമായി അലിയും പ്രകാശമായി തെളിഞ്ഞു സൂര്യോദയം പൂമുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ (മധുരം )
Song information
Music: സത്യനാരായണ മിശ്ര
Lyricist: എസ് രമേശൻ നായർ
Singer: ആശാലത
Film/album: ഗസൽ
Explore this song
- Singer: ആശാലത
- Film / album: ഗസൽ
- Composer: സത്യനാരായണ മിശ്ര
- Lyricist: എസ് രമേശൻ നായർ