Malayalam lyrics

മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍ മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം

പുതിയ പൊന്നോണം നാളെയല്ലോ ഹൃദയത്തിന്‍ വേണു പാടിടുന്നു
മാനസമാകെ പൂക്കളങ്ങള്‍ മാനവരതില്‍ മലര്‍ നിരകള്‍
പുതിയൊരു തീരം ദൂരവേ വരുന്നത് കണ്ടുവോ
ഇനിയോര്‍മ്മ വേണം ഓര്‍മ്മ വേണം....ഓര്‍മ്മ വേണം
മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍ മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം
ഓഹോ.......ഓ.....ഓഹോ....
മധുരവസന്തം ആഗതമായ് രജനീകോകിലം മൂളിടുന്നു
പാതിരാപ്പൂവും തെന്നലുമായ് ആത്മരഹസ്യം ചൊല്ലിടുന്നു
മുകിലിന്‍ മാറില്‍ വാര്‍മതി ഉണര്‍ന്നത് കണ്ടുവോ
നിനക്കോര്‍മ്മ  വേണം
ഓ........മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍ മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം

Song information

Music: ഉഷ ഖന്ന

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്സുജാത മോഹൻ

Film/album: ആവണിപ്പൂക്കൂട

Explore this song