Malayalam lyrics

പണ്ടമാണു നീ പണയപ്പണ്ടമാണു നീ
പണ്ടമാണു നീ പണയപ്പണ്ടമാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
വിടുകയില്ല വിടുകയില്ല കൊടിയ കുലടയെ
തടിയടിച്ചു പടിയടച്ചു വഴിയിലാക്കിടും
ഇവളെ വഴിയിലാക്കിടും
കൊല്ലിടും ദുഷ്ടനാം നിന്നെ ദുര്യോധനാ
കാന്തെഴും ഭീമസേനൻ
നെഞ്ചകം കീറിയാ ചോരയെടുത്തെന്റെ
വാർമുടി കെട്ടിയൊതുക്കും ദുശ്ശാസനാ
ശക്തനാം ഭീമസേനൻ
ഭീമസേനൻ ഭീമസേനൻ
വഞ്ചകൻമാരിവർ അഞ്ചുപേരും
അഞ്ചാതെ നോക്കിനിൽക്കെ
നാണം കെട്ടി തഞ്ചാതെ നോക്കിനിൽക്കെ
ആഹഹാ വഞ്ചകൻമാരിവർ അഞ്ചുപേരും
അഞ്ചാതെ നോക്കിനിൽക്കെ
അയ്യയ്യേ അഞ്ചാതെ നോക്കിനിൽക്കെ
പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ
തഞ്ചത്തിലൂരിക്കള
ദുശ്ശാസനാ തഞ്ചത്തിലൂരിക്കള
ഈ പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ
തഞ്ചത്തിലൂരിക്കള
ദുശ്ശാസനാ തഞ്ചത്തിലൂരിക്കള
അബലയാമെനിക്കു ബലമായ് തീരണേ
ആപത്ബാന്ധവാ ശ്രീകൃഷ്ണാ
കരുണ ചൊരിയണേ കരുണാകരാ എന്നിൽ
നീലക്കാർവർണ്ണാ മണിവർണ്ണാ
കൃഷ്ണാ കൃഷ്ണാ....ഓ കൃഷ്ണാ

Song video

Watch on YouTube

Song information

Music: നെടുമുടി വേണു

Lyricist: നെടുമുടി വേണു

Singer: നെടുമുടി വേണുകോറസ്

Film/album: ധീം തരികിട തോം

Explore this song