Malayalam lyrics
ഉം..ഉം...രാരി രാരീരം രാരോ.. പൊന്നും തിങ്കള്‍ പോറ്റും മാനേ മാനേ കുഞ്ഞികലമാനേ(2) പൂമിഴികള്‍ പൂട്ടി മെല്ലേ നീയുറങ്ങീ ചായുറങ്ങി സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍ [പൊന്നും തിങ്കള്‍ ...] ഈ മലര്‍ കൈയില്‍ സമ്മാനങ്ങള്‍ എന്നോമല്‍ കുഞ്ഞിനാരേ തന്നു നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍ കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു താലോലം തപ്പു കൊട്ടി പാടും താരാട്ടിനീണവുമായ് വന്നു(2) കാണാതെ നിന്‍ പിന്നാലെയായ് കണ്ണാരം പൊത്തും കുളിര്‍ പൂന്തെന്നലായ് [പൊന്നും തിങ്കള്‍ ..] നീയറിയാതെ നിന്നെക്കാണാൻ മാലാഖയായിന്നാരെ വന്നൂ നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി മാണിക്ക്യച്ചെമ്പഴുക്ക തന്നൂ സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വെച്ചതാരോ (2) ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു.. [പൊന്നും തിങ്കള്‍ ..]
Song video
Song details
Music: മോഹൻ സിത്താര
Film/album: ഒന്നു മുതൽ പൂജ്യം വരെ
- Singer: ജി വേണുഗോപാൽ
- Film / album: ഒന്നു മുതൽ പൂജ്യം വരെ
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്