Malayalam lyrics

ആ... ആ....ആ..ആ.....
ദേവ ഗാനം പാടുവാനീ
തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടറുമൊരു
മിഴിനീർക്കണം പോല്‍ നിന്നു ഞാന്‍ (ദേവഗാനം...)
അമൃത വര്‍ഷിണി നിന്റെ വാര്‍മുടി
ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ..
ഗന്ധമൂറിയതെങ്ങിനെ  (ദേവഗാനം...) 

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൗന സരസില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ
എന്തിനമൃതു പകര്‍ന്നു നീ.. (ദേവഗാനം...)

സാഗരത്തിന്‍ മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മന‍സ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ
ഒരിക്കലെന്നെയുറക്കുമോ  (ദേവഗാനം...)

Song video

Watch on YouTube

Song information

Music: ദർശൻ രാമൻ

Lyricist: എസ് രമേശൻ നായർ

Singer: കെ ജെ യേശുദാസ്

Film/album: എഴുതാൻ മറന്ന കഥ

Explore this song