Malayalam lyrics

കുഞ്ഞാനക്കൂട്ടം മേയുന്ന കാടുകളും  
കൊമ്പന്‍ ചിന്നം വിളിച്ചു മുഴങ്ങുന്ന മേടുകളും
മാമല മേലെയിരുന്നൊന്നു കാണുവാന്‍
വന്നീടൂ ഇന്നെന്‍ കൂട്ടരേ
ല  ല  ല  ല  ല...ല  ല  ല  ല  ല...ലല ലലല...
പല്ലക്ക്  വേണ്ടാ  പള്ളിത്തേരുകള്‍   വേണ്ടാ
കാട്ടുചില്ലയില്‍   ഊഞ്ഞാലാടി
പോകാം  പോകാം  പോകാം
കുഞ്ഞാനക്കൂട്ടം മേയുന്ന കാടുകളും  
കൊമ്പന്‍ ചിന്നം വിളിച്ചു മുഴങ്ങുന്ന മേടുകളും
മാമല മേലെയിരുന്നൊന്നു കാണുവാന്‍
വന്നീടൂ ഇന്നെന്‍ കൂട്ടരേ
ല  ല  ല  ല  ല...ല  ല  ല  ല  ല...ലല ലലല...
തേന്‍കനി  തിന്നും പുഴ നീര് കുടിച്ചും
പാട്ട് പാടിയും നമ്മള്‍ക്ക് 
പോകാം പോകാം പോകാം
കുഞ്ഞാനക്കൂട്ടം മേയുന്ന കാടുകളും  
കൊമ്പന്‍ ചിന്നം വിളിച്ചു മുഴങ്ങുന്ന മേടുകളും
മാമല മേലെയിരുന്നൊന്നു കാണുവാന്‍
വന്നീടൂ ഇന്നെന്‍ കൂട്ടരേ
ല  ല  ല  ല  ല...ല  ല  ല  ല  ല...ലല ലലല...
വള്ളിക്കുടിലില്‍ മുല്ല മഞ്ചലൊരുക്കി 
മന്ദമുറങ്ങാം കൂട്ടുകാരേ
വാവാ  വാവാ  വാവാ  വാ .....

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ എസ് ചിത്ര

Film/album: എന്റെ വാനമ്പാടി

Explore this song