Malayalam lyrics
ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ കന്നിമണ്ണ് കുളിരണിഞ്ഞു മനസ്സൊരു മയിൽപ്പേടപോലെ പ്രിയമൈഥിലി മധുമാസപ്പുലരിപോലേ മണ്ണും വിണ്ണും മോതിരം മാറുന്ന മംഗളസ്വയംവര യാമം മംഗള സ്വയംവര യാമം മെയ്യുരുമ്മി കളഹംസ മിഥുനങ്ങൾ നീന്തുമീ കയ്യോന്നിപ്പുഴയുടെ ഓരം കാലങ്ങളറിയാതെ കൽപ്പങ്ങളറിയാതെ ഈ ശിലാ തൽപ്പത്തിലലയാം, നമുക്കീ- ഭൂമിയെ പർണ്ണകുടീരമാക്കാം.... ഈണം ശ്രുതിയെ മാറിൽ പടർത്തും ഈയാദ്യ സംഗമ രഹസ്യം ഈയാദ്യ സംഗമ രഹസ്യം ഓളങ്ങളിണചേർന്നു സ്വയം മറന്നൊഴുകുമീ ഓമൽ പുഴയുടെ തീരം രാവുകൾ കാണാതെ പകലുകൾ കാണാതെ നീലക്കടമ്പുകളായ് പൂക്കാം നമുക്കീ നിമിഷങ്ങൾ നക്ഷത്ര ലഹരിയാക്കാം....[വരികൾക്ക് നന്ദി എതിരൻ കതിരവൻ ,Nisi ]
Song information
Music: എം എസ് വിശ്വനാഥൻ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: ഇടനിലങ്ങൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഇടനിലങ്ങൾ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: എസ് രമേശൻ നായർ