Malayalam lyrics
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ പാടാനണയുന്ന മണ്ഡപം ( ആകാശ...) തൂണുകൾ തോറും എത്രയോ ശില്പങ്ങൾ മിഴികളിൽ വജ്രം പതിച്ച മൌന പതംഗങ്ങൾ ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല (2) ( ആകാശ..) മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ ഗായകൻ സ്നേഹാർദ്രമായി ശില്പങ്ങളെ തലോടി പറവകൾ ചിറകടിച്ചൂ ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു (2) (ആകാശ..)
Song video
Song information
Music: എ ജെ ജോസഫ്
Lyricist: കെ ജയകുമാർ
Singer: കെ എസ് ചിത്ര
Raaga: നഠഭൈരവി
Film/album: കുഞ്ഞാറ്റക്കിളികൾ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കുഞ്ഞാറ്റക്കിളികൾ
- Composer: എ ജെ ജോസഫ്
- Lyricist: കെ ജയകുമാർ