Malayalam lyrics
അമ്മാനം കിളിയേ ഇമ്മാനം കിളിയേ എന്നോമനപൂങ്കിളിയേ ( അമ്മാനം..) തേനു തരാമമ്മ...തിന തിന മാമു തരാം മോനേ...അമ്പിളിമാമനെ കുമ്പിളിലാക്കി നിന്നമ്മ തരാം പൊന്നുമ്മ തരാം ( അമ്മാനം...) മാനോടും മല കേറി മയിലാടും മലയിറങ്ങീ മോനേ.. അച്ഛനിന്നെത്തുമ്പൊൾ എന്റെ മോനയ്യയ്യ എന്തെല്ലാമെതെല്ലാം കൊണ്ടത്തരും ( അമ്മാനം..) മാനിന്റെ കൊമ്പു തൊടും മയിലിന്റെ പീലി തൊടും മോനെ...മാനത്തു മിന്നണ നക്ഷത്ര കുഞ്ഞിന്റെ മാറത്തെ മാല കാണും (അമ്മാനം..)
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: അമ്മാനം കിളി
- Singer: പി സുശീലാദേവി
- Film / album: അമ്മാനം കിളി
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കുഞ്ഞുണ്ണി മാഷ്