Malayalam lyrics
യാത്രയായ് നീയും യാത്രയായ് യാമിനി തൻ നിലാമുറ്റത്തുണർന്നൊരു ലാവണ്യവതിയാം സുമകന്യകേ യാത്രയായ് നീയും യാത്രയായ് നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ മിഴിയിൽ വെളിച്ചം കെടുന്നൂ ഈ നിലാവ് പൊലിയുന്നു (യാത്രയായ്..) ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ മൺ ദീപങ്ങളായൊഴുകുന്നു നിമിഷത്തിരക്കൈകളമ്മാനമാടി നിറുകയിലെത്തിരി കെടുന്നൂ വിളക്കുമുടയുന്നൂ ഈ വിളക്കുമുടയുന്നൂ (യാത്രയായ് ....) -----------------------------------------------------------------------
Song video
Song details
Music: എസ് ജയകുമാർ
Film/album: രാജഗിരിയുടെ താഴ്വരയിൽ
- Singer: കെ ജെ യേശുദാസ്
- Film / album: രാജഗിരിയുടെ താഴ്വരയിൽ
- Composer: എസ് ജയകുമാർ
- Lyricist: ഒ എൻ വി കുറുപ്പ്